സ്വകാര്യതയും സുരക്ഷയും
പണ്ട് കാലത്തേ ഓര്‍ത്തെടുക്കാനുള്ള ഒരു കളി.
ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തല്‍ ആണ് ഈ കളി. മലയാളി കുട്ടികള്‍ പണ്ട് കളിച്ചു കൊണ്ടിരുന്ന കളിയാണിത്. ഇനി ഈ കളി അറിയില്ലതവര്‍ക്കായി ഒന്ന് വിശദമാക്കാം.
ഒരു സൂചി പെട്ടിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം. നിങള്‍ ഏതെങ്കിലും ഒരു പെട്ടിയില്‍ തൊടുമ്പോള്‍ ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്നി ക്ലൂ കേള്‍ക്കാം. ക്ലൂ കേള്‍ക്കുന്നതിനായി നിങളുടെ ഫോന്റെ മീഡിയ വോളിയം കുട്ടി വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് അര്‍ത്ഥമാകുന്നത് എന്ന് താഴെ വിവരിച്ചിട്ടുണ്ട്.
കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ തൊട്ടു അടുത്ത ഏതോ പെട്ടിയിലാണ് പിന്നു എന്ന് ഉറപ്പാക്കാം.
ചൂട് - ( അടുത്ത് ) നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ അടുത്ത് ഏതോ പെട്ടിയില്‍ ആണ് എന്ന് മനസിലാക്കാം.
തണുപ്പ് - ( അകലെ ) നിങള്‍ ടച്ച് ചെയ്ത പെട്ടിയില്‍ നിന്ന് അകലെ ആണ് പിന്നു ഇരിക്കുന്നത്.
കൊടും തണുപ്പ് - ( വളരെ അകലെ ) നിങള്‍ ടച്ച് ചെയ്ത പെട്ടിയുടെ വളരെ അകലെ ഉള്ള പെട്ടിയില്‍ ആണ് പിന്നു ഇരിക്കുന്നത് എന്ന് ഉറപ്പിക്കാം
നിഗള്‍ക്ക് ലഭിച്ചിരിക്കുന്ന അവസരങ്ങല്‍ക്കുള്ളില്‍ പിന്നു കണ്ടെതെണ്ടതാണ്.
ഈ കളിയില്‍ എത്ര സമയം വേണമെങ്കിലും നിങ്ങള്ക്ക് ഉപയോഗിക്കാം പക്ഷെ പെട്ടികള്‍ തുറന്നു നോക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരിമിതം ആയിരിക്കും.
പിന്ന്‍ കണ്ടു പിടിച്ചാല്‍ നിങ്ങള്ക്ക് അടുത്ത ലെവലിലേക്ക് പോവുകയോ നിങളുടെ കുട്ടുകാരെ വെല്ലുവിളിക്കുകയോ ചെയ്യാം.
*സ്റ്റോറേജ് പെർമിഷൻ ഉപയോഗം.
വെല്ലുവിളിക്കുക എന്ന ഓപ്ഷൻ പ്രവർത്തിക്കുന്നതിന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവിധാനവും ഉണ്ട്.